ഓവുചാലിൽ ഇലക്ട്രിക്ക് പോസ്റ്റ്, വെള്ളം ഒഴുകി കോൺക്രീറ്റിൻ്റെ അടിഭാഗം ഇളകുന്നത് ഭീഷണി ഉയർത്തുന്നു




കൊളച്ചേരി :- കൊളച്ചേരി പളളിപ്പറമ്പ് മുക്കിലെ കുത്തനെയുള്ള ഇറക്കത്തിൽ സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റ് സ്ഥിതി ചെയ്യുന്നത് ഓവുചാലിൽ. കുത്തനെയുള്ള കുന്നായതിനാൽ മഴവെള്ളം ശക്തമായി കുത്തി ഒലിച്ചുപോകുന്ന ഇടമാണ് ഇത്. ഈ ഓവുചാലിൽ സ്ഥാപിച്ച ഇലക്ട്രിക്ക് പോസ്റ്റിൻ്റെ കോൺക്രീറ്റിൻ്റെ അടിഭാഗത്ത് സ്ഥാപിച്ച കോൺക്രീറ്റിൻ്റെ ഭാഗങ്ങൾ കഴിഞ്ഞ ദിവസത്തെ മഴയിൽ ഒലിച്ചുപോയി. ഇനിയുള്ള ദിവസങ്ങളിൽ പെയ്യുന്ന മഴയ്ക്ക് ഇതിൻ്റെ ബാക്കി ഭാഗങ്ങളും ഒഴുകി പോവാനാണ് സാധ്യത. അങ്ങനെ എങ്കിൽ ഈ പോസ്റ്റ് ഇളകി വീഴാനും സാധ്യതയുണ്ട്.

നിരവധി വാഹനങ്ങൾ സ്ഥിരമായി കടന്നു പോകുന്ന ഈ റോഡിൽ സ്ഥിതി ചെയ്യുന്ന ഈ ഇലക്ട്രിക് പോസ്റ്റ് ഉയർത്തുന്ന അപകട ഭീഷണി ചെറുതല്ല. ബന്ധപ്പെട്ട അധികാരികൾ ഇതിൽ ഇടപ്പെട്ട് പോസ്റ്റിൻ്റെ അപകട സാധ്യത ഒഴിവാക്കാനാവശ്യമായ നടപടികൾ കൈക്കൊള്ളണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.



Previous Post Next Post