കമ്പിൽ :-കൊളച്ചേരി, മയ്യിൽ, കൂറ്റ്യാട്ടൂർ മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ്, പാലിയേറ്റീവ് ഹോം കെയർ ജനറൽ ബോഡി യോഗവും കാരുണ്യ സംഗമവും കമ്പിൽ ലത്വീഫീയ അറബിക് കോളേജിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷനായിരുന്നു. അബ്ദുറഹ്മാൻ മക്കിയാട് മുഖ്യപ്രഭാഷണം നടത്തി. അഹമ്മദ് തേർളായി പ്രാർത്ഥന നിർവ്വഹിച്ചു. മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണോൽഘാടനം കെ കെ അബ്ദുറഹ്മാൻ മാസ്റ്റർ ബി.പി അബ്ദുൽ സമദിന് നൽകി നിർവഹിച്ചു. കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, അസൈനാർ മാസ്റ്റർ, എം അബ്ദുൽ അസീസ്, മുനീർ മേനോത്ത് എന്നിവർ സംസാരിച്ചു.
യോഗത്തിൽ വച്ച് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു :
പ്രസിഡൻ്റ് :
മുസ്തഫ കോടിപ്പോയിൽ
വൈ.പ്രസി. :
വി.പി അബ്ദുൽ സമദ്
എം അബ്ദുൽ അസീസ്
എം.കെ കുഞ്ഞഹമ്മദ് കുട്ടി
എ അബ്ദുൽ ഖാദർ
സെക്രട്ടറി :
മുനീർ മേനോത്ത്
ജോ.സെക്ര :
കെ.കെ.എം ബഷീർ
ഹാഷിം കാട്ടാമ്പള്ളി
കെ ജുബൈർ മാസ്റ്റർ
പി.പി താജുദ്ദീൻ
ട്രഷറർ. :
അഹമ്മദ് തേർളായി