കമ്പിൽ:- കമ്പിൽ ടാക്കീസ് റോഡിന് എതിർവശത്തുള്ള ഷംസുവിൻ്റെ ജ്യൂസ് കടയിൽ നോമ്പ് തുറക്കാൻ പുറത്തിറങ്ങിയ സമയത്ത് മോഷണം. വൈകുന്നേരം നോമ്പ് മുറിക്കാൻ നേരത്ത് ഷട്ടർ പകുതി താഴ്ത്തി പോയതായിരുന്നു തിരിച്ചു വന്നപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. 10000 രൂപയോളമാണ് മോഷണം പോയത്. സംഭവത്തിൽ മയ്യിൽ പോലീസിൽ പരാതി നൽകി.