ദോഹ:- ഖത്തറിൽ താമസിക്കുന്ന കണ്ണൂർ ' മാണിയൂർ തണ്ടപ്പുറം മഹല്ല് നിവാസികളുടെ മഹല്ല് കൂട്ടായ്മയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. മുഹമ്മദ് കിഴക്കലിന്റെ അധ്യക്ഷതയിൽ നടന്ന സംഗമംകണ്ണൂർ ജില്ലാ SYS പ്രസിഡന്റ് സയ്യിദ് സഫ്വാൻ തങ്ങൾ ഏഴിമല ഉദ്ഘാടനം ചെയ്തു.സക്കരിയ്യ മാണിയൂർ മുഖ്യ പ്രഭാഷണം നടത്തി.
ഉബൈദ് സി.കെ ,താഹ കെ.കെ , തൻവീർ ഖാലിദ്, ഷിഹാബ് കണ്ടത്തിൽ ,.ഷുഹൈബ് കെള്ളോത്ത്, വി.വി.അബ്ദുൽ ഖാദർ സഖാഫി , ഫാറൂഖ് കെ.കെ, റഊഫ് കിടഞ്ഞോത്ത്, തുടങ്ങിയവർ പ്രസംഗിച്ചു.മുഹമ്മദ് ഫർഹാൻ കെ.കെ സ്വാഗതവും ദാവൂദ് തണ്ടപ്പുറം നന്ദിയും പറഞ്ഞു.