ഷോർട്ട് വീഡിയൊ നിർമ്മാണ മത്സരം


കണ്ണൂർ:-സ്വതന്ത്ര്യം@75- അമൃത മഹോത്സവ സംസ്ഥാന സംഘാടക സമിതിയുടെ ആഭിമുഖ്യത്തിൽ ഷോർട്ട് വീഡിയോ നിർമ്മാണ മത്സരം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട സംഭവങ്ങൾ, കഴിഞ്ഞ 75 വർഷത്തിനുള്ളിൽ ഭാരതം കൈവരിച്ച നേട്ടങ്ങൾ എന്നീ വിഷയങ്ങളെ ആധാരമാക്കി 3 മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വവീഡിയോ നിർമ്മാണ മത്സരങ്ങൾ സംഘടിപ്പിക്കുവാനാണ്  തീരുമാനിച്ചിരിക്കുന്നത്. ഏപ്രിൽ 15 മുതൽ മെയ് 10 വരെയാണ് മത്സര കാലാവധി. ലോകത്തെവിടെയുമുള്ള മലയാളിക്കും ഈ മത്സരത്തിന്റെ ഭാഗമാകാം. മത്സരത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് നിർദ്ദിഷ്ട ഫോർമാറ്റിലുള്ള വീഡിയോകൾ അയച്ചു കൊടുക്കുവാനുള്ള ലിങ്ക് ലഭിക്കും. മെയ് 10 വൈകിട്ട് 5 നുള്ളിൽ അവ ലഭിക്കേണ്ടതാണ്. അതിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും മികച്ച 10 വീഡിയോകൾക്ക് ക്യാഷ്പ്രൈസും പ്രശസ്തി പത്രവും ലഭിക്കും. ആദ്യ മികച്ച 3 വീഡിയോകൾക്ക് 10000 രൂപ വീതവും മറ്റ് 7 വീഡിയോകൾക്ക് 5000 രൂപ വീതവുമാണ് ലഭിക്കുക. കൂടാതെ ഈ വീഡിയോകൾ, #Amritmahotsavam_Kerala എന്ന ഹാഷ്ടാഗോടു കൂടി പ്രമുഖരായ വ്യക്തികളുടെ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യും. 

മത്സരത്തിൽ പങ്കെടുക്കുവാൻ താൽപ്പര്യപ്പെടുന്നവർ പേര്, വിലാസം, ഫോൺ നമ്പർ എന്നിവ amrithavarsham75@gmail.com എന്ന മെയിൽ ഐഡിയിലേക്ക് ഏപ്രിൽ 25, 5 PM ന് മുൻപായി അയയ്ക്കുക

Previous Post Next Post