മയ്യിൽ :-"തെളിനീരൊഴുകും നവകേരളം" മയ്യിൽ വലിയ തോട് ശുചീകരണ യജ്ഞ ക്യാമ്പയിൻ്റെ ഭാഗമായി ജല നടത്തം പരിപാടി സംഘടിപ്പിച്ചു.
ഇന്ന് രാവിലെ നടന്ന പരിപാടിക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി കെ കെ റിഷ്ന നേതൃത്വം നൽകി.തോടിൻ്റെ ചരിത്രവും പശ്ചാത്തലവും മനസ്സിലാക്കുകയും അതിനനുസരിച്ചുള്ള കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യുക എന്ന ഉദ്യോശത്തോടെയാണ് ജല നടത്തം സംഘടിപ്പിച്ചത്.
ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എം വി ഓമന, മയ്യിൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത്, വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർപേഴ്സൺ എം വി അജിത ,ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ വിവി അനിത, പഞ്ചായത്ത് അംഗങ്ങൾ എം ഭരതൻ, സുചിത്ര ശാലിനി, പ്രീത സി കെ, ഇ എം സുരേഷ് ബാബു, എൻ കെ രാജൻ, രാജഗോപാലൻ മാസ്റ്റർ. ടി പി ബിജു. എം രാഘവൻ, ഇ പി ഭാസ്കരൻ, ഗോവിന്ദൻ നായർ ഗീത എം വി രാധാമണി ഓവർസിയർ പല്ലവി ഇറിഗേഷൻ എഞ്ചിനീയർ വിദ്യ എം വി സുമേഷ് രാജീവൻ എന്നിവർ പങ്കെടുത്തു.
മയ്യിൽ വലിയ തോട് ശുചീകരണ യജ്ഞ ക്യാമ്പയിൻ്റെ ഔപചാരിക ഉദ്ഘാടനം നവകേരള മിഷൻ സംസ്ഥാന കോ ഓർഡിനേറ്റർ ടി എൻ സീമ ഏപ്രിൽ 11ന് നിർവ്വഹിക്കും.