ഒ എം ദിവാകരൻ അനുസ്മരണം നടത്തി


മയ്യിൽ:-
കെ.കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക ഗ്രന്ഥാലയത്തിൻ്റെ ആഭിമുഖ്യത്തിൽ ഒ.എം.ഡി അനുസ്മരണ പ്രഭാഷണം ഡോ.ജിനേഷ് കുമാർ എരമം നിർവഹിച്ചു. അസാധാരണ ധീക്ഷണാബോധവും ഉന്നത ചിന്ത കൊണ്ടും കണ്ണൂർ ജില്ലയിലെങ്ങും  നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു ഒ.എം ദിവാകരൻ്റെതെന്ന് അദ്ദേഹം പറഞ്ഞു. ഗ്രന്ഥശാല പ്രസ്ഥാനം, ശാസ്ത്രസാഹിത്യ പരിഷത്ത്, സാക്ഷരതാ പ്രസ്ഥാനം തുടങ്ങി വിവിധ മേഖലകളിൽ തൻ്റെ കൈയൊപ്പ് പതിക്കാൻ ഒ.എം.ഡിക്ക്  കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

തുടർന്ന് നടന്ന "വൈ ജ്ഞാനിക സമൂഹവും കേരളവും " എന്ന വിഷയം അദ്ദേഹം അവതരിപ്പിച്ചു  നടത്തിയ മുഖ്യഭാഷണത്തിൽ പുതിയ അറിവുകൾ ഉൽപ്പാദിപ്പിക്കാനും, പഴയതും പുതിയതുമായ അറിവുകൾ സമുന്വയിപ്പിക്കാനുംമുള്ള ജ്ഞാനനിർമ്മിതികേന്ദ്ര ങ്ങളായി നമ്മുടെ വിദ്യാഭ്യാസം മാറേണ്ടതുണ്ടെന്ന്  ജിനേഷ് കുമാർ എരമം ചൂണ്ടിക്കാട്ടി. നാട്ടറിവുകളും, നാടോടി വിജ്ഞാനവും നമുക്ക് ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം. തുടർന്ന് നടന്ന ചർച്ചയിൽ കെ.ശ്രീധരൻ മാസ്റ്റർ , കെ.കെ രാമചന്ദ്രൻ കെ.ബാലകൃഷ്ണൻ, കെ.കെ ദിവാകരൻ, പി.കെ ഗോപാലകൃഷ്ണൻ   മാസ്റ്റർ, വി. മനോമോഹനൻ മാസ്റ്റർ, വി.പി ബാബുരാജ്‌, സി.സി രാമചന്ദ്രൻ ,കെ. ഗംഗാധരൻ,  പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.ചടങ്ങിൽ കെ.കെ ഭാസ്കരൻ (പ്രസി. ഗ്രന്ഥാലയം) അദ്ധ്യക്ഷത വഹിച്ചു. പി.കെ പ്രഭാകരൻ (സെക്ര. ഗ്രന്ഥാലയം) സ്വാഗതവും, കെ.സജിത(ലൈബ്രേറിയൻ) നന്ദിയും പറഞ്ഞു.

Previous Post Next Post