ന്യൂഡൽഹി:- ബി.ജെ.പി നേതാവ് എ.പി അബ്ദുള്ളക്കുട്ടിയെ ദേശീയ ഹജ്ജ് കമ്മറ്റി ചെയർമാനായി തിരഞ്ഞെടുത്തു. ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് അബ്ദുള്ളക്കുട്ടി.
മുനവരി ബീഗവും മഫൂജ ഖാതൂണുമാണ് വൈസ് ചെയർപേഴ്സൺമാർ. ആദ്യമായാണ് രണ്ട് വനിതകൾ ഹജ്ജ് കമ്മറ്റി വൈസ് ചെയർപേഴ്സൺമാരാകുന്നത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസിയെ കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തു.