മയ്യില്‍ പഞ്ചായത്ത് ലോകഭൗമ ദിനാചരണവും ശുചീകരണ ക്യാമ്പയിൻ ഉദ്ഘാടനവും നടത്തി

 

മയ്യിൽ:- ‘തെളിനീരൊഴുകും നവകേരളം’ എന്ന പ്രമേയത്തിൽ സംസ്ഥാനമാകെ നടത്തുന്ന ജലശുചീകരണ ക്യാംപയിനിന്റെ ഭാഗമായി ലോക ഭൗമദിനമായ ഇന്ന് മയ്യിൽ പഞ്ചായത്തിൽ ജനകീയ ജലശുചീകരണം നടത്തി. രാവിലെ 9.30ന് ഒറപ്പടിതോടിൽ നടന്ന പരിപാടിയിൽ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ റിഷ്ന ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ജലാശയങ്ങളിലെ വെള്ളം കൈക്കുമ്പിളിൽ കോരിക്കുടിക്കാൻ സാധ്യമായ രീതിയിൽ മാറ്റണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാൻ നമുക്ക് കഴിയണമെന്ന് അവർ പറഞ്ഞു. ശുചീകരണ കാര്യം തൊഴിലാളികളുടെ മാത്രം ഉത്തരവാദിത്വമല്ലെന്നും, ജനങ്ങളുടെകൂടി സഹകരണം ഉണ്ടാകുമ്പോഴാണ് ലക്ഷ്യം വിജയത്തിലെത്തുകയുള്ളൂവെന്നും അവർ കൂട്ടിച്ചേർത്തു.

പ്രസ്തുത പരിപാടിയിൽ മെമ്പർ കെ ശാലിനി, ശശി ഒറപ്പടി, മോഹനൻ കാരക്കീൽ, സുരേന്ദ്രൻ ഒ.സി, അനൂപ് സി.വി, ചന്ദ്രൻ കെ.വി, ഷൈജു മുല്ലക്കൊടി, കെ പവിത്രൻ, ശീധരൻ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു.

Previous Post Next Post