നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് കണ്ണാടിപ്പറമ്പ്‌ സ്വദേശി ഉൾപ്പെടെ രണ്ട് മരണം

 

കണ്ണൂർ: - ചെമ്പിലോട് പള്ളിപ്പൊയിലില്‍ നിര്‍മാണത്തിനിടെ വീടിന്റെ ബീം തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. താമസിച്ചുകൊണ്ടിരിക്കുന്ന വീടിന്റെ രണ്ടാം നില നിര്‍മിക്കുന്നതിനിടെ ഇന്ന് ഉച്ചക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. ഉടമയും തൊഴിലാളിയുമാണ് മരിച്ചത്.

വീട്ടുടമ മുന്താണി കൃഷ്ണന്‍ (63), നിര്‍മാണ തൊഴിലാളി കണ്ണാടിപറമ്പ് കൊറ്റാളിയിലെ ലാലു (39) എന്നിവരാണ് മരിച്ചത്. ലാലു സ്ഥലത്ത് വെച്ചും കൃഷ്ണന്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്.

Previous Post Next Post