നായാട്ടുപാറ ചൈതന്യ പുരി ആശ്രമം പതിനാറാം വാർഷികം ആഘോഷിച്ചു


ചാലോട് :
ചൈതന്യ പുരി ആശ്രമത്തിന്റെ പതിനാറാം വാർഷികം വിവിധ പരിപാടികളോടെ ആചരിച്ചു. പരിപാടികളുടെ ഉത്ഘാടനം മഠാധിപതി സ്വാമി ആത്മ ചൈതന്യ നിർവ്വഹിച്ചു. ആർഷസംസ്കാര ഭാരതി സംസ്ഥാന അദ്ധ്യക്ഷൻ കെ.എൻ രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ശ്രീകൃഷ്ണ , ഗുരു, നാഗ , ഗണപതി, ശിവപാർവ്വതി, ക്ഷേത്ര പ്രതിഷ്ഠാദിന കർമ്മങ്ങൾക്ക് കുന്നത്ത് ഇല്ലത്ത് ജയകൃഷ്ണൻ നമ്പൂതിരി കാർമ്മികത്വം വഹിച്ചു. 

സത്സംഗത്തിൽ എം.കനകൻ, ഇന്ദിര വിജയൻ , ഉമേഷ്, എം.പി. പത്മകുമാർ , അഖിൽ , രാഘവൻ വി.ദേവദാസ്, എ.വി.ശശികുമാർ ,ടി.കെ.നാരായണി, മനോജ് ഗോവിന്ദൻ, എം. മിനി ടീച്ചർ, സുഗതൻ , ടി.ബാബു, ജിതേഷ് അനിൽകുമാർ പി , ഒ.എ. വിനോദ് പങ്കെടുത്തു.

Previous Post Next Post