റമദാൻ പ്രഭാഷണം സമാപിച്ചു

 

പള്ളിപ്പറമ്പ്:- തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് സംഘടിപ്പിച്ച 7 ദിവസത്തെ ഓൺലൈൻ റമദാൻ പ്രഭാഷണ പരിപാടി ഭക്തിനിർഭരമായ പ്രാർഥനയോടെ സമാപിച്ചു. എ പി ഉവൈസ് ഫൈസി,ടി വി ഉനൈസ് ഫൈസി റബ്ബാനി തൈലവളപ്പ്,കെ ഹിഷാമുത്വാലിബ് തൈലവളപ്പ്, മുഈനുദ്ദീൻ സഖാഫി നെല്ലിക്കപ്പാലം,തൻസീഹ് റബ്ബാനി തൈലവളപ്പ്,

സവാദ് വാഫി കാലടി എന്നിവരും തൈലവളപ്പ് ജുമാ മസ്ജിദ് ഖത്തീബ് ഉസ്താദ് ഹാഫിള് മുഹമ്മദ് അലി ഫൈസി ഇർഫാനി സമാപന പ്രഭാഷണവും പ്രാർത്ഥനയും നടത്തി.
ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് പരിപാടികൾ കോഡിനേറ്റ് ചെയ്തു.

Previous Post Next Post