നാറാത്ത് :- SYS കമ്പിൽ സോൺ കമ്മിറ്റി അതിഥി തൊഴിലാളി സംഗമവും ഇഫ്താർ മീറ്റും നാറാത്ത് അശ്അരിയ്യ ദഅവാ സെന്ററിൽ നടത്തി. സോൺ പ്രസിഡന്റ് നസീർ സഅദി കയ്യങ്കോടിന്റെ അദ്ധ്യക്ഷതയിൽ ഇബ്റാഹീം മാസ്റ്റർ പാമ്പുരുത്തി ഉദ്ഘാടനം ചെയ്തു. അബ്ദുൽ സലാം അമാനി പാലത്തുങ്കര വിഷയാവതരണം നടത്തി. അശ്റഫ് സഖാഫി പാട്ടയം, അംജദ് മാസ്റ്റർ പാലത്തുങ്കര, മിദ്‌ലാജ് സഖാഫി ചോല, മുനീർ സഖാഫി കടൂർ , അശ്റഫ് ചേലേരി പ്രസംഗിച്ചു.