സഹപാഠിക്ക് ഒരുലക്ഷം രൂപ വിഷുക്കൈനീട്ടം നൽകി പൂർവവിദ്യാർഥി കൂട്ടായ്മ

 


മയ്യിൽ:-രോഗംമൂലം പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തിയ സഹപാഠിക്ക് ഒരുലക്ഷം രൂപ വിഷുക്കൈനീട്ടം നൽകി പൂർവവിദ്യാർഥികളുടെ കൂട്ടായ്മ.

മയ്യിൽ കാവിൻമൂലയിലെ ബത്തേരിമ്മൽ ചന്ദ്രനാണ് മയ്യിൽ ഇടൂഴി മാധവൻ നമ്പൂതിരി സ്മാരക ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ 1984-85 ബാച്ച് എസ്.എസ്.എൽ.സി. പൂർവവിദ്യാർഥികളുടെ കൂട്ടായ്മയായ സ്വാഗതം ഗ്രൂപ്പ് തുക സമാഹരിച്ചത്. ചന്ദ്രന്റെ വീട്ടിൽ നടന്ന ചടങ്ങിൽ ചെയർമാൻ ഇ.കെ. മധു, കൺവീനർ കെ. കൃഷ്ണൻ എന്നിവർ ചേർന്ന് ചന്ദ്രന് തുക നൽകി. എം.കെ. ഹരിദാസൻ, കെ. പ്രകാശൻ, കെ. മധു, കുറ്റിയൻ ഉല്ലാസൻ, പി.വി. പുരുഷോത്തമൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

Previous Post Next Post