മലപ്പട്ടം :- മലപ്പട്ടം സ്‌മാർട്ട് വില്ലേജ് ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ഏപ്രിൽ 16 ശനിയാഴ്ച്ച ഉച്ചക്ക് ശേഷം 2.30ന് റവന്യു മന്ത്രി കെ രാജന്‍ നിര്‍വ്വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിക്കും.
കെ സുധാകരന്‍ എം.പി, ഡോ.വി ശിവദാസന്‍ എം.പി, പി സന്തോഷ്‌കുമാര്‍ എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ, ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. റോബര്‍ട്ട് ജോര്‍ജ്, മലപ്പട്ടം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രമണി, ജില്ലാ പഞ്ചായത്തംഗം എന്‍.വി ശ്രീജിനി, മലപ്പട്ടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഇ ചന്ദ്രന്‍, വാര്‍ഡംഗം ടി.കെ സുജാത, മലപ്പട്ടം പ്രഭാകരന്‍, പി.പി ലക്ഷ്മണന്‍, പി.പി നാരായണന്‍, എം.പി രാധാകൃഷ്ണന്‍, കെ സാജന്‍, കെ.പി ഹസ്ബുള്ള തങ്ങള്‍, ടി.പി പുരുഷോത്തമന്‍ എന്നിവര്‍ സംസാരിക്കും.
ജില്ലാ കളക്ടര്‍ എസ് ചന്ദ്രശേഖര്‍ സ്വാഗതവും ആര്‍.ഡി.ഒ ഇ.പി മേഴ്‌സി നന്ദിയും പറയും.