മയ്യിൽ :- മയ്യിൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് നവീകരണ പ്രവർത്തികൾക്ക് മുന്നോടിയായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ഇന്ന് വൈകിട്ട് ഗ്രൗണ്ട് സന്ദർശിച്ചു.
മയ്യിൽ സ്കൂൾ ഗ്രൗണ്ട് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി ബഡ്ജ്റ്റിൽ 4കോടി രൂപ അനുവദിച്ചിരുന്നു.
ഗ്രൗണ്ടിന്റെ വികസനപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായാണ് മന്ത്രി സ്ഥലം സന്ദർശിച്ചത്. ചീഫ് എഞ്ചിനീയർ കൃഷ്ണൻ ബി.ടി.വി, അസിസ്റ്റന്റ് എഞ്ചിനീയർ ശ്രേയസ് ജി.ജി, മയ്യിൽ പഞ്ചായത്ത് പ്രസിഡന്റ്റിഷ കെ. കെ., സിപിഎം മയ്യിൽ ഏരിയ സെക്രട്ടറി അനിൽ കുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നു.
ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയത്തിന്റെ വികസനവുമായി ബന്ധപ്പെട്ട് ആന്തൂർ മുൻസിപ്പൽ സ്റ്റേഡിയവും മന്ത്രി സന്ദർശിച്ചു. ആന്തൂർ മുൻസിപ്പൽ ചെയർമാൻ പി. മുകുന്ദൻ,ചീഫ് എഞ്ചിനീയർ കൃഷ്ണൻ ബി. ടി.വി, അസിസ്റ്റന്റ് എഞ്ചിനീയർ ശ്രേയസ് ജി. ജി എന്നിവർ ഒപ്പമുണ്ടായിരുന്നു.