പയ്യന്നൂർ കൃഷ്ണമണിമാരാരെ ആദരിച്ചു

  

നാറാത്ത്:-ഈ വർഷത്തെ ശ്രീ ഗുരുവായൂരപ്പൻ അഷ്ടപദി പുരസ്കാരത്തിന് അർഹനായ സോപാന രത്നം കലാചാര്യ പയ്യന്നൂർകൃഷ്ണമണിമാരാരെ കെ.വി.സുമേഷ് എം.എൽ.എ ആദരിച്ചു.

സോപാനസംഗീതത്തിന് അദ്ദേഹം നല്കിയ   സംഭാവനകൾക് വിലമതിക്കാനാവാത്തതാണെന്നും ഇങ്ങനെയൊരു പുരസ്കാരം ആദ്യമായി ഏർപ്പെടുത്തിയപ്പോൾ അത് ലഭിച്ചതിൽ വടക്കൻ കേരളത്തിലെ കലാസ്വാദകർക്ക് അഭിമാനകരമാണെന്നും കെ.വി.സുമേഷ് പറഞ്ഞു. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ, മെമ്പർമാരായ വി.ഗിരിജ, പി.കെ -ജയകുമാർ ,നാറാത്ത് ശ്രീ മഹാവിഷ്ണു ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാർ പി.ടി.രമേശൻ, എൻ.വി. ലതീഷ്, പി.വിനീഷ് എന്നിവർ സംസാരിച്ചു

Previous Post Next Post