കുറ്റ്യാട്ടൂർ:- സൗത്ത് & വെസ്റ്റ് സോൺ ചെസ്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ് 2022 ഗോൾഡ് മെഡൽ നേടിയ കുറ്റ്യാട്ടൂരിൻ്റെ അഭിമാന താരങ്ങൾ
2022 മെയ് 28, 29 തീയതികളിൽ തമിഴ്നാട് വെച്ച് നടന്ന സൗത്ത് & വെസ്റ്റ് സോൺ ചെസ്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പ്- 2022 സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ ആർദ്ര പി. പാവന്നൂർ മൊട്ടയിലെ ടി സുരേശൻ- നന്ദിനി ദമ്പതികളുടെ മകളാണ്. കണ്ണൂർ ശ്രീനാരായണ കോളേജിൽ അവസാന വർഷ ബിരുദ വിദ്യാർഥിനിയാണ് ആർദ്ര.
സീനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ പ്രഗിന പി.കെ. കുറ്റ്യാട്ടൂർ പെരുമ്പുള്ളിക്കരി പി.കെ പ്രകാശൻ- പ്രീതിപ്രഭ ദമ്പതികളുടെ മകളാണ്.
യൂത്ത് വനിത വിഭാഗം ഗോൾഡ് മെഡൽ നേടിയ നന്ദന ആർപ്പാത്ത്. പാവന്നൂർ മൊട്ടയിലെ ഷൈമ- വിനോദ് ദമ്പതികളുടെ മകളാണ്. കണ്ണൂർ ശ്രീനാരായണ കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർഥിനിയാണ്.
ജൂനിയർ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ സഞ്ജന സി. പത്താംമൈലിലെ രജനി- പ്രകാശൻ ദമ്പതികളുടെ മകളാണ്. മലപ്പട്ടം AKSGHS സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിനിയാണ്.