നാറാത്ത് ഗ്രാമ പഞ്ചായത്തിൽ കടകൾ പരിശോധന കർശനമാക്കി.


 നാറാത്ത്:- നാറാത്ത് ഗ്രാമ പഞ്ചായത്ത്‌ കട പരിശോധന കർശനമാക്കി. ഇന്ന് ഇരുപതോളം കടകളിൽ പരിശോധന നടത്തി ഭക്ഷണ ശാലകളിലെ സുരക്ഷ ഉറപ്പു വരുത്തി. ഹോട്ടലുകളും കത്ത്ടകളും പരിശോധിച്ച് പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുക്കുകയും ചെറിയ പിഴവുകൾ ശ്രദ്ധയിൽ പെട്ടപ്പോൾ താകീത് നൽകുകയും ചെയ്തു. പരിശോധനയ്ക്ക് ഹെൽത് ഇൻസ്‌പെക്ടർ വത്സല, ക്ലർക്ക് മാരായ സുമേഷ്, രാജൻ എന്നിവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ പരിശോധന വ്യാപിപ്പിക്കുമെന്ന് ഗ്രാമ പഞ്ചായത്ത്‌ സെക്രട്ടറി ടി. പി. അബ്ദുൾ ഖാദർ അറിയിച്ചു

Previous Post Next Post