കൊളച്ചേരി: കൊളച്ചേരി ഗ്രാമ പഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ -"മഴയൊരുക്കം" ബോധവൽക്കരണറാലിയുംബോധവൽക്കരണ മൈക്ക് പ്രചരണപരിപാടിയും സംഘടിപ്പിച്ചു.
കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ അബ്ദുൾ മജീദ് കെ പി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ.ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ചു, വൈസ് പ്രസിഡന്റ് ശ്രീമതി സജ്മ
ക്ഷേമ കാര്യസ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി അസ്മ,വാർഡ് മെമ്പർമാരായ ശ്രീ. വൽസൻ മാസ്റ്റർ, കെ പി നാരായണൻ, അജിത, സീമ,പ്രിയേഷ് എന്നിവർ സംബന്ധിച്ചു.
ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അനീഷ്ബാബു കെ നേതൃത്വം നൽകി,ആശാവർക്കർമാർ, ഹരിതകർമ്മ സേനങ്ങങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, എന്നിവർ പങ്കെടെത്തു.