പള്ളിക്കുളത്ത് ഗ്യാസ് ലോറി കയറിയിറങ്ങി രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

 


കണ്ണൂർ:-കണ്ണൂർ പള്ളിക്കുളത്ത് ഗ്യാസ് ലോറി ബൈക്കിലിടിച്ച ശേഷം കയറിയിറങ്ങി രണ്ട് ബൈക്ക് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. കണ്ണൂരില്‍ നിന്നും പുതിയൊരു ഭാഗത്തേക്ക് പോവുകയായിരുന്ന ഇരുചക്ര വാഹനത്തിൽ പിന്നില്‍ നിന്നു വന്ന ഗ്യാസ് ലോറി ഇടിക്കുകയായിരുന്നു

ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ ഇവരുടെ ദേഹത്ത് കൂടി ലോറി കയറിയിറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പള്ളിക്കുന്ന് സ്വദേശി മഹേഷ് ബാബു, കൊച്ചുമകൻ ആഗ്നേയ് ബാബു എന്നിവരാണ് മരിച്ചത്.

Previous Post Next Post