ദാലിൽ പള്ളി - മദ്റസ റോഡ് തകർന്നത് ദുരിതമാവുന്നു

 

കൊളച്ചേരി :- കൊളച്ചേരി  ഗ്രാമ പഞ്ചായത്തിലെ  പത്താം വാർഡിലെ ദാലിൽ പള്ളി മദ്റസ റോഡ് കാൽനട പോലും സാധ്യമാകാത്ത വിധം തകർന്നിട്ട് വർഷങ്ങളായി .ദിനം പ്രതി വിദ്യാർത്ഥികളും,വിശ്വാസികളുമടങ്ങിയ നൂറു കണക്കിനാളുകൾ ഇതു വഴി യാത്ര ചെയ്യുന്നു.

 ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനാണ് നാട്ടുകാരുടെ തീരുമാനം.അതിൻറെ തുടക്കമെന്നോണം  പ്രദേശവാസികളുടെ ഒപ്പ് ശേഖരണവും  പ്രതിഷേധ കൂട്ടായ്മയും നടത്തി വരുന്നു.

 അശ്രഫ് ഒതയോത്ത്,അഹ്മദ് കണിയറക്കൽ,സിദ്ദീഖ് മുഹമ്മദ് കുട്ടി,ജലീൽ സി.എം.ടി തുടങ്ങിയവർ ഒപ്പുശേഖരണത്തിന് നേതൃത്വം നൽകി.



Previous Post Next Post