പാചക വാതക വിലവർദ്ധനവ്;യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'വിറക് വിതരണ സമരം' നടത്തി


 കുറ്റ്യാട്ടൂർ :- പാചക വാതക സിലിണ്ടറിന്റെ വില വർദ്ധനവിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്സ് കുറ്റ്യാട്ടൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ  'വിറക് വിതരണ സമരം' നടത്തി.

യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറി ശ്രീജേഷ് കൊയിലേരിയൻ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ്‌ അമൽ കുറ്റ്യാട്ടൂർ അധ്യക്ഷനായി. പഴശ്ശി വാർഡ് മെമ്പർ യൂസഫ് പാലക്കൽ വീട്ടമ്മയ്ക്ക് വിറക് കൈമാറി പ്രതിഷേധത്തിന്റെ ഭാഗമായി. 

കൊളച്ചേരി ബ്ലോക്ക്‌ ജനറൽ സെക്രട്ടറി എം വി ഗോപാലൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ എൻ പി ഷാജി എന്നിവർ ആശംസ പ്രസംഗം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി തീർത്ഥ നാരായണൻ സ്വാഗതവും അഭിൻ ആനന്ദ് നന്ദിയും പറഞ്ഞു.


Previous Post Next Post