കണ്ണാടിപ്പറമ്പ:- ജ്യോതിർഗമ സനാതന ധർമ്മ പഠന വേദിയുടെ ഒൻപതാം വാർഷികത്തോടനുബന്ധിച്ച് രണ്ടായിരം വേദികളിൽ നടത്തിയ പ്രഭാഷകമികവിന് കെ.എൻ രാധാകൃഷ്ണൻ മാസ്റ്റർക്ക് പ്രഥമ വാഗ്ദേവീ പുരസ്കാരം നൽകി ആദരിച്ചു. യശശ്ശരീരനായ കെ പി . ശ്രീധരൻ നമ്പ്യാരുടെ സ്മരണാർഥമുള്ള പുരസ്കാരവും , പ്രശസ്തി പത്രവും ഫലകവും കൈവല്യാനന്ദാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി നൽകിയത്.
കണ്ണാടിപ്പറമ്പ ധർമ്മശാസ്താ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജ്യോതിർഗമയ ചെയർമാൻ അഡ്വ: കെ.വിജയൻ അദ്ധ്യക്ഷത വഹിച്ചു. കെ.പത്മാവതി ടീച്ചർ, കെ ശ്രീനിവാസൻ , പി.സി. ദിനേശൻ പ്രസംഗിച്ചു. ഭഗവത് ഗീത ഓൺലൈൻ പഠനക്ലാസ് നടത്തിയ സിദ്ധാർത്ഥൻ കുറ്റ്യാട്ടൂരിനെ ആദരിച്ചു.