സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു.

 

തിരുവനന്തപുരം:-സംസ്ഥാനത്തെ വൈദ്യുതി നിയന്ത്രണം പിൻവലിച്ചു. പതിനഞ്ച് മിനിറ്റ് നിയന്ത്രണം ഇനിയുണ്ടാകില്ല. കൂടുതൽ വൈദ്യുതി ലഭ്യമായ സാഹചര്യത്തിലാണ് നിയന്ത്രണം പിൻവലിച്ചതെന്ന് കെ എസ് ഇ ബി അറിയിച്ചു.

അരുണാചൽ പ്രദേശ് പവർ ട്രേഡിംഗ് കോർപ്പറേഷൻ ,ഓഫർ ചെയ്തിട്ടുള്ള 550 മെഗാവാട്ട് കരാർ മുൻപുള്ളതിലും താഴ്ന്ന നിരക്കിൽ സ്വീകരിക്കാനും ,വൈദ്യുതി മെയ് മൂന്ന് മുതൽ ലഭ്യമാക്കി തുടങ്ങാനും തീരുമാനിച്ചു.

ഇതിനു പുറമേ, പവർ എക്സ്ചേഞ്ച് ഇൻഡ്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്പാച്ച് സെന്ററിനെ ചുമതലപ്പെടുത്തി.ഇതോടെയാണ് വൈദ്യുതിയുടെ ലഭ്യതയില്‍ ഉണ്ടായ കുറവ് ഏതാണ്ട് പൂർണ്ണമായും മറികടന്നത്. ഊർജ ഉപഭോഗം കൂടിയ വൈദ്യുതി ഉപകരണങ്ങൾ വൈകീട്ട് 6 മുതൽ 11 വരെ പരമാവധി ഒഴിവാക്കാൻ കെഎസ്ഇബി അഭ്യർത്ഥിച്ചു.

Previous Post Next Post