സയ്യിദ് പി.പി എസ് കുഞ്ഞി സീതി തങ്ങൾ നിര്യാതനായി

 


വളപട്ടണം:-സയ്യിദ് പി.പി എസ് കുഞ്ഞി സീതി തങ്ങൾ (72)മുസ്ലിം ലീഗ് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ്, സുബുലുസ്സലാം മദ്രസ മനേജ്മെന്റ് രക്ഷാധികാരി, എസ്.വൈ.എസ് വളപട്ടണം പഞ്ചായത്ത് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെയും സയ്യിദത്ത് ഫാത്തിമ ബീവിയുടെയും മകനാണ്. ഭാര്യ: പണിക്കറകത്ത് കുഞ്ഞിബി. മക്കൾ: സയ്യിദ് സഫീർ (ഒമാൻ), സയ്യിദ് സുഹൈൽ (കുവൈത്ത്), സയ്യിദ് സുഫിയാൻ (വ്യാപാരി, തളിപ്പറമ്പ്), ഷംന ബീവി,ശഹല ബീവി. മരുമക്കൾ: ഇർഫാന, ഫാത്തിമ, സഹല, അഫ്സൽ (ദുബൈ), മുല്ലക്കോയ തങ്ങൾ (കാഞ്ഞങ്ങാട്).സഹോദരങ്ങൾ: സയ്യിദ് പൂക്കുട്ടി തങ്ങൾ, പരേതനായ സയ്യിദ് മുല്ലക്കോയ തങ്ങൾ.

Previous Post Next Post