കുറ്റ്യാട്ടൂർ:-ജലസ്രോതസ്സുകളെ വീണ്ടെടുക്കുന്നതിനായി ആരംഭിച്ച 'തെളിനീരൊഴുകും നവകേരളം' പൊതു ക്യാമ്പയിൻ്റെ ഭാഗമായി കുറ്റ്യാട്ടൂർ ഗ്രാമ പഞ്ചായത്ത് പതിനാറാം വാർഡിലും.ഒന്നാം വാർഡ് പഴശിയിലും ജല നടത്തം സംഘടിപ്പിച്ചു.
പൊറോളം വാർഡിലെ നീർച്ചാലുകൾ, തോടുകൾഎന്നിവിടങ്ങളിലമലിനീകാരികളായ ഉറവിടങ്ങളെ കണ്ടെത്തിഗുരുതര മലീനീകരണം നേരിടുന്ന ഉറവിടങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പ്രാഥമിക ഗുണനിലവാര പരിശോധനയ്ക്ക് വേണ്ടി ശേഖരിച്ചു.
വാർഡ് മെമ്പർ, വാർഡ് വികസന കൺവീനർ, ആശാ വർക്കർ, ഹരിത കർമ്മ സേന, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.