പറശ്ശിനി റോഡിനു സമീപം ഓട്ടോ ഗുഡ്സ് തലകീഴായി മറിഞ്ഞു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്



 

 കരിങ്കൽ കുഴി :- അരിമ്പ്ര -  പറശ്ശിനി റോഡിനു സമീപം മൂന്ന് സെൻ്റ് കോളനിക്ക് സമീപം ഒട്ടോ ഗുഡ്സ്  മറിഞ്ഞ് ഡ്രൈവറും  സഹയാത്രികനും അദ്ഭുതകരമായി രക്ഷപ്പെട്ടു. പറശ്ശിനി ഭാഗത്തെക്ക് പോകുകയായിരുന്ന ഗുഡ്സാണ് ഇന്ന് വൈകുന്നേരം അഞ്ചു മണിയോടെ  മറിഞ്ഞത്.

 സ്ഥിരം അപകടസ്ഥലമായ ഇവിടെ റോഡിന് കൈവരിയില്ലാത്തതാണ്  ഗുഡ്സ് താഴ്ച്ചയിലെക്ക് മറിഞ്ഞത് എന്ന് നാട്ടുകാർ പറയുന്നു.



Previous Post Next Post