മയ്യിൽ:- മയ്യിൽ സർവ്വീസ് സഹകരണ ബേങ്കിൽ നിന്നും വിരമിച്ച വി വി പങ്കജാക്ഷിയുടെ യാത്രയയപ്പിന്റെ ഭാഗമായി സഹകരണ മേഖലയും പ്രാദേശിക സമ്പദ്ഘടനയും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. MTDC ചെയർമാൻ പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. എ ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. എൻ വി ബാബു വിഷയം അവതരിപ്പിച്ച് സംസാരിച്ചു . എൻ അനിൽകുമാർ ഉപഹാര സമർപണം നടത്തി സംസാരിച്ചു. എ ടി രാമചന്ദ്രൻ , എൻ വി ശ്രീജിനി, സി കെ അനിൽ കുമാർ , എൻ ബിന്ദു, ആർ വി രാമകൃഷ്ണൻ , വി വി പങ്കജാക്ഷി തുടങ്ങിയവർ സംസാരിച്ചു. കെ നാരായണൻ സ്വാഗതവും സി ശ്രീലാൽ നന്ദിയും പറഞ്ഞു.