ആധാരമെഴുത്ത് അസോസിയേഷൻ ധർണ നടത്തി

 

കണ്ണൂർ:-ആധാരമെഴുത്ത് അസോസിയേഷൻ കണ്ണൂർ രജ്‌സ്ട്രാർ ഓഫീസ് പടിക്കൽ ധർണ നടത്തി. ആധാരമെഴുത്ത് മേഖലയിൽ സർക്കാർ നടത്തുന്ന പരിഷ്കാരത്തിൽ പ്രതിഷേധിച്ചായിരുന്നു ധർണ. മുഴുവൻ ആധാരമെഴുത്ത് ഓഫീസുകളും അടച്ചാണ് ധർണ നടത്തിയത്. സംസ്ഥാന പ്രതിനിധി സഭാംഗം സി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുൾ സമദ് അധ്യക്ഷത വഹിച്ചു.

മുൻ സംസ്ഥാന സെക്രട്ടറി പി.പി. വൽസലൻ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി സി.പി. മുഹമ്മദ് മുർഷിദ്, ഇ.കെ. മനോജ് എന്നിവർ സംസാരിച്ചു.

Previous Post Next Post