കണ്ണൂര്‍ പ്രസ് ക്ലബ്: സിജി ഉലഹന്നാന്‍ പ്രസിഡന്റ്, വിജേഷ് സെക്രട്ടറി,ട്രഷറർ കബീര്‍ കണ്ണാടിപ്പറമ്പ്

 


കണ്ണൂർ:-കേരള പത്രപ്രവര്‍ത്തക യൂണിയന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി (കണ്ണൂര്‍ പ്രസ് ക്ലബ് ) പ്രസിഡന്റായി സിജി ഉലഹന്നാന്‍ (ദീപിക), സെക്രട്ടറിയായി കെ. വിജേഷ് (മാതൃഭൂമി), ട്രഷററായി കബീര്‍ കണ്ണാടിപ്പറമ്പ് (ചന്ദ്രിക) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

വൈസ് പ്രസിഡന്റുമാരായി സബിന പത്മന്‍ (ജനയുഗം), പി. സന്ദീപ് (മാധ്യമം), ജോയിന്റ് സെക്രട്ടറി എം. സന്തോഷ് (കൈരളി ടിവി) എന്നിവരേയും തെരഞ്ഞെടുത്തു.

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍: എന്‍.വി. മഹേഷ് ബാബു (കേരള കൗമുദി), ഗണേഷ് മോഹന്‍ (ജന്മഭൂമി), അനു മേരി ജേക്കബ് ( മലയാള മനോരമ), ടി.പി. വിപിന്‍ദാസ് ( ജീവന്‍ ടിവി), ശ്രീജിത്ത് പരിയാരം (മംഗളം ടിവി). എം.പി. കൃഷ്ണന്‍ വരണാധികാരിയും കെ. സതീശന്‍ സഹവരണാധികാരിയും ആയിരുന്നു.

Previous Post Next Post