കണ്ണാടിപ്പറമ്പ്:-കേരള നോളജ് എക്കണോമി മിഷന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാമ്പയിൻ പഞ്ചായത്ത്തല ഉദ്ഘാടനം കെ.വി സുമേഷ് എം.എൽ.എ നിർവഹിച്ചു. ചടങ്ങിൽ നാറാത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.രമേശൻ അധ്യക്ഷനായി. ആരോഗ്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ കെ.എൻ.മുസ്തഫ, വികസന സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കാണിചന്ദ്രൻ ,വാർഡ് മെമ്പർമാരായ ജയകുമാർ, നിഷ ,ശരത്ത്, ഷീബവിനോദ് , CDS ചെയർപേഴ്സൺ ഷീജ, പി.വി.ഹൈമാവതി, എ.പി.രാഘവൻ, രചന സുധീർ തുടങ്ങിയ പങ്കെടുത്തു
കേരളത്തെ വിജ്ഞാനസമൂഹമാക്കി പരിവർത്തനം ചെയ്യുന്നതിനും 2026-നകം 20 ലക്ഷം അഭ്യസ്തവിദ്യർക്ക് ആഗോള തൊഴിൽമേഖലകളിൽ തൊഴിലവസരമൊരുക്കുന്നതിനുമായി സംസ്ഥാന സർക്കാർ തൊഴിലന്വേഷകരെ തേടി വീടുകളിലേക്കെത്തുകയാണ്.
കേരള ഡവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജി കൗൺസിലിനു (കെ-ഡിസ്ക്) കീഴിൽ നോളജ് എക്കോണമി മിഷൻ സജ്ജമാക്കിയിട്ടുള്ള ഡിജിറ്റൽ വർക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റത്തെപ്പറ്റി തൊഴിലന്വേഷകരെ ബോധവൽക്കരിക്കുന്നതിനും ഇതിലേക്ക് കൂടുതൽ ആളുകളെ ചേർക്കുന്നതിനുമായി പ്രാദേശിക സർക്കാരുകളുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി വീടുതോറും നടത്തുന്ന 'എന്റെ തൊഴിൽ എന്റെ അഭിമാനം' ക്യാപെയ്ന് തുടക്കമാവുകയാണ്.
ഡിജിറ്റൽ പ്ലാറ്റ്ഫോംവഴി തൊഴിൽനേടാൻ സന്നദ്ധരാകുന്നവരുടെ വിവരം വീടുകൾതോറും കയറിയിറങ്ങിയുള്ള സർവേയിലൂടെ ശേഖരിക്കുകയാണ് ചെയ്യുന്നത്.
തദ്ദേശ സ്ഥാപനപ്രതിനിധികൾ, കുടുംബശ്രീ ഭാരവാഹികൾ, കുടുംബശ്രീ നിയോഗിക്കുന്ന സന്നദ്ധപ്രവർത്തകർ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവരശേഖരണം നടത്തുകയാണ് ചെയ്യുക.