ചട്ടുകപ്പാറ:-കരിങ്കൽ കൺസ്ട്രക്ഷൻ വർക്കേർസ് യൂനിയൻ (CITU) കണ്ണൂർ ജില്ലാ സമ്മേളനം ചട്ടുകപ്പാറ ബേങ്ക് ഹാളിൽ CITU ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉൽഘാടനം ചെയ്തു.
യൂനിയൻ ജില്ലാ പ്രസിഡണ്ട് കെ നാണു അദ്ധ്യക്ഷ്യം വഹിച്ചു. എൻ ശ്രീധരൻ രക്തസാക്ഷി പ്രമേയവും പി ബാലകൃഷ്ണൻ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.പി രാജൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ കെ പ്രിയേഷ് കുമാർ സ്വാഗതം പറഞ്ഞു.