തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി ദിനം ആചരിച്ചു

മയ്യിൽ:-ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 4, 5 തിയ്യതികളിൽ തൈലവളപ്പ് ഫാമിലി വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി ദിനം ആചരിച്ചു.പ്രദേശത്തെ മുഴുവൻ വീട്ടുവളപ്പിലും വൃക്ഷ തൈകൾ നട്ടും മുൻ വർഷങ്ങളിൽ നട്ടവ പരിപാലിച്ചും പരിസ്ഥിതി സംരക്ഷണത്തിൽ വി കെ മുസ്ഥഫ, കെ കെ ഹംസ, പി പി മുസ്ഥഫ തുടങ്ങിയവർ ഉൾപ്പെടെ മുതിർന്നവരും ധാരാളം കുട്ടികളും പങ്കാളികളായി.

പരിസ്ഥിതി സംരക്ഷണത്തിൽ കൃഷിയുടെ പങ്ക് എന്ന വിഷയത്തിൽ ബഹു. മയ്യിൽ കൃഷിഭവൻ ഓഫീസർ ശ്രീ.എസ് പ്രമോദ്, ഒരേ ഒരു ഭൂമി എന്ന വിഷയത്തിൽ പരിസ്ഥിതി സംരക്ഷണത്തിൻ്റെ ആവശ്യകതയും, വരും തലമുറയിലെ മനുഷ്യർക്കും മറ്റു ജീവജാലങ്ങൾക്കും സുഖകരമായി ജീവിക്കുവാൻ നമ്മുടെ ഭൂമിയുടെ സന്തുലിതാവസ്ഥ നിലനിറുത്തേണ്ടുന്നതിൻ്റെ ആവശ്യകതയെക്കുറിച്ചും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും റിട്ട. അധ്യാപകനുമായ ശ്രീ.ബാബു മാസ്റ്റർ ചെറുപഴശ്ശിയും വിഷയം അവതരിപ്പിച്ചു സംസാരിച്ചു.

ഇ കെ അയ്യൂബ് ഹാജി, വി കെ ഹാഷിം,കെ കെ മുഹമ്മദ് ബഷീർ, വി കെ അബ്ദുൽ കരീം, എം ബി ജാഫർ എന്നിവർ ആശംസകൾ നേർന്നു.ഹഫ്സ യഹ് യ പരിസ്ഥിതി ഗാനവും ഫർഹ എം കെ ചിത്രരചനയും നടത്തി.ഗ്രൂപ്പ് അഡ്മിൻ ശംസുദ്ദീൻ തൈലവളപ്പ് ആമുഖ ഭാഷണവും നന്ദിയും രേഖപ്പെടുത്തി.

Previous Post Next Post