തളിപ്പറമ്പിൽ ലാത്തിച്ചാർജ്ജ്;നിരവധി പേർക്ക് പരിക്ക്

 

തളിപ്പറമ്പ്: കരിമ്പത്ത് വന്‍ പോലീസ് ലാത്തിച്ചാര്‍ജ് നിരവധി പേര്‍ക്ക് പരിക്കേറ്റു.17 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കരിമ്പം കില കാമ്പസിന് മുന്നിലെ റോഡിന് സമീപം പോലീസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച യൂ ത്ത് കോണ്‍ഗ്രസ്-യൂത്ത്‌ലീഗ് പ്രവര്‍ത്തകരെയാണ് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്. പോലീസിന്റെ ലാത്തിയടിയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 

ജില്ലാ വൈസ് പ്രസിഡന്റ് വി.രാഹൂല്‍, സംസ്ഥാന കമ്മറ്റി അംഗം രാഹൂല്‍ ദാമോദരന്‍, സി.വി.വരുണ്‍, ജയ്‌സണ്‍ പരിയാരം, യൂത്ത് ലീഗ് നേതാക്കളായ കെ.പി.നൗഷാദ്, അഷ്‌റഫ് ബപ്പു,സയീദ് പന്നിയൂര്‍, സുബൈര്‍ മണ്ണന്‍, ഹനീഫ മദ്രസ, ഷുഹൈബ് കുപ്പം, ഷാഹൂല്‍ കപ്പാലം, അനസ് കപ്പാലം, സഫ്വാന്‍ ഇരിങ്ങല്‍, ആഷിഖ് തടിക്കടവ്, ജുബൈര്‍ അരിയില്‍, അലി മംഗര,നൗഷാദ് പുതുക്കണ്ടം, ഓലിയന്‍ ജാഫര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെയാണ് സംഭവം നടന്നത്. മുഖ്യമന്ത്രി ധര്‍മ്മശാല ചൊറുക്കള വഴി കരിമ്പത്തെ കാമ്പസില്‍ എത്തിയതിന് ശേഷമായിരുന്നു സംഭവം.ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളിലേക്ക് കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ് ലാത്തിച്ചാര്‍ജ് ചെയ്തത്.

പോലീസ് പ്രതിഷേധക്കാരെ റോഡിലൂടെ അന്‍പത് മീറ്ററോളം അടിച്ചോടിക്കുകയായിരുന്നു. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.അറസ്റ്റിലായവരെ മാങ്ങാട്ടുപറമ്പിലെ കെ.എ.പി.ആസ്ഥാനത്തേക്ക് കൊണ്ടുപോയി. രാവിലെ ഒന്‍പത് മുതല്‍ സംസ്ഥാനപാതയില്‍പൊക്കുണ്ട് മുതല്‍ മന്ന വരെ ആംബുലന്‍സ് ഒഴികെയുള്ള വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിരുന്നു.തളിപ്പറമ്പ് ഡി.വൈ.എസ്.പി. സി.ഐ എ.വി.ദിനേശന്‍, എസ്.ഐ പി.സി.സഞ്ജയ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ലാത്തിച്ചാര്‍ജ് നടത്തിയത്.ജലപീരങ്കി പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്നായിരുന്നു പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയത്.


 


Previous Post Next Post