ചേലേരി:-ചേലേരിമുക്ക് അൽ മദ്റസത്തുൽ ഇസ് ലാമിയയുടെ പ്രവേശനോത്സവം ജമാഅത്തെ ഇസ് ലാമി വളപട്ടണം ഏരിയ ഓർഗനൈസർ സി എൻ കെ നാസർ ഉദ്ഘാടനം ചെയ്തു. ഷാഫി പാപ്പിനിശ്ശേരി "എഫക്റ്റീവ് പാരന്റ്റിംഗ്"എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. പൊതുപരീക്ഷയിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു..അബ്ദുള്ള വള്ളുവച്ചേരി അധ്യക്ഷത വഹിച്ചു. പ്രാധാനാധ്യാപകൻ ശംസുദ്ധീൻ വി സ്വാഗതവും ഉമർ മൗലവി നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ നടന്നു..