മയ്യിൽ:-കലാ സാംസ്‌കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളുടെ വാട്സ്ആപ്പ് കൂട്ടായ്മ മൈത്രി ഒന്നാം വാർഷികത്തിന്റെ ഭാഗമായി സൗഹൃദ സംഗമം നടത്തി.
മയ്യിൽ വ്യാപാരഭവൻ ഹാളിൽ നടന്ന പരിപാടിയിൽ അരുൺ കിഴക്കെയിൽ അധ്യക്ഷത വഹിച്ചു. യുവകലാസാഹിതി അംഗം ശ്രീ നാരായണൻ കേക്ക് മുറിച്ച് സംഗമം ഉൽഘടനം ചെയ്തു. ദേശീയ അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാണിക്കോത്ത് മുഖ്യ അതിഥി ആയിരുന്നു.
കവി മലപ്പട്ടം ഗംഗാധരൻ പ്രഭാഷണം നടത്തി. സിനിമാതാരം വിഷ്ണുനാഥ് മോണോ ആക്ട് അവതരിപ്പിച്ചു. ആവണി രതീഷ്, വിസ്മയ സി. വനജ നാരായണൻ എന്നിവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു. ചടങ്ങിൽ ഈ വർഷത്തെ എസ്. എസ്. എൽ. സി. പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ നേടിയവരെ അനുമോദിച്ചു. കവയിത്രി നിഷ ടീച്ചർ ആശംസ അറിയിച്ചു. രാജമണി കണ്ടക്കൈ സ്വാഗതവും രമേശൻ നണിയൂർ നന്ദിയും പറഞ്ഞു.