വായന പക്ഷാചരണം സംഘടിപ്പിച്ചു

 

മലോട്ട്:-പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിൻ്റേയും, മാലോട്ട് എ.എൽ.പി സ്കൂളിൻ്റേയും ആഭിമുഖ്യത്തിൽ വായനാ പക്ഷാചരണം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. " നാം എന്തിന് വായിക്കണം" എന്ന വിഷയം കുട്ടികളുമായി സംവദിച്ചുകൊണ്ട് കൊളച്ചേരി EPKNS എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ വി.വി ശ്രീനിവാസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. 

ചടങ്ങിൽ കൊളച്ചേരി ഗ്രാമപഞ്ചായത്ത് മെമ്പർ ഇ കെ അജിത അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്ട്രസ് പി.ബിന്ദു, വായനശാല സെക്രട്ടറി പി.വിനോദ് എന്നിവർ സംസാരിച്ചു. പി.കെ വിശ്വനാഥൻ, പി.ടി ആദർശ്, അദ്ധ്യാപികമാരായ അനിത, രമ്യ, ഹർഷ, സുമ എന്നിവർ പരിപാടികൾക്ക്  നേതൃത്വം നൽകി.

Previous Post Next Post