കയരളം നോർത്ത് എഎൽപി സ്‌കൂൾ പ്രവേശനോത്സവം നടത്തി

 


കയരളം:-കയരളം നോർത്ത് എഎൽപി സ്‌കൂൾ പുതിയ അധ്യയന വർഷം നവാഗതരെ വരവേറ്റത് സ്‌കൂൾ ബാഗും പഠനോപകരണങ്ങളും അടങ്ങിയ വലിയ സമ്മാനപൊതികളുമായി. സ്‌കൂളിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ എ.പി.സുചിത്ര ഉദ്‌ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ടി.പി.ബിന്ദു അധ്യക്ഷയായി. പി.പി.രമേശൻ, സി.കുഞ്ഞിരാമൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് എം.ഗീത സ്വാഗതവും വി.സി. മുജീബ് നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. കുട്ടികൾക്കായി സ്‌കൂളിൽ സദ്യയും ഒരുക്കി.

Previous Post Next Post