കണ്ണൂർ: - മുഖ്യമന്ത്രി പിണറായിവിജയനെതിരെ നാടുനീളെ ഉയരുന്നപ്രതിഷേധത്തിൻ്റെ ഭാഗമായി തളിപ്പറമ്പിൽ പ്രകടനം നടത്തിയയുത്ത്ലീഗ്-യൂത്ത് കോൺഗ്രസ്സ് പ്രവർത്തകരെ മൃഗീയമായി തല്ലിച്ചതച്ച പോലീസ് കാടത്തം ക്രൂരവും പ്രതിഷേധാർഹവുമാണെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടരിഅഡ്വ.അബ്ദുൽ കരീംചേലേരി.
മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ റോഡുകൾ അടച്ചും വഴിയാത്രക്കാരെ പോലുംതടങ്കലിലാക്കിയും കറുപ്പിനോട് കലിപ്പ്കാട്ടിയുംരാജാവിനെക്കാൾ വലിയ രാജഭക്തികാണിക്കുകയാണ് പോലീസ്.ഇതിനവർ മറുപടി പറയേണ്ടി വരും. സ്വന്തംജില്ലയായ കണ്ണൂരിൽ പോലും പ്രതിഷേധം ഭയന്ന് റൂട്ട് മാറ്റിപാർട്ടിഗ്രാമത്തിലൂടെ സഞ്ചരിക്കേണ്ടി വന്നത് മുഖ്യമന്ത്രിക്ക് അപമാനമാണ്.ഇതിലുള്ള കലിപ്പുംഅരിശവും തീർക്കാനാണ്പോലീസിനെ ഉപയോഗിച്ച് യുവജന നേതാക്കളെ തല്ലിച്ചതച്ചത്.മാരകമായി പരിക്കേറ്റ അവർ ആശുപത്രിയിലാണെന്നും അബ്ദുൽ കരീംചേലേരി.
തളിപ്പറമ്പിൽസമാധാനപരമായി പ്രകടനം നടത്തിയപ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി ഉണ്ടായിട്ടും ഉപയോഗിക്കാതെ ആണിതറച്ചലാത്തികൊണ്ടാണ് പോലീസ് മർദ്ദിച്ചത്. മാത്രവുമല്ല, യൂത്ത് ലീഗിൻ്റെയും യൂത്ത്കോൺഗ്രസ്സിൻ്റെയും പതിനഞ്ചോളം നേതാക്കളെഎ.ആർ.കേമ്പിൽ കസ്റ്റഡിയിൽ വെക്കുകയുമുണ്ടായി.
മനുഷ്യത്വരഹിതവും ക്രൂരവുമായ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്ന്കരീംചേലേരി പ്രസ്താവനയിൽ പറഞ്ഞു.
ആശുപത്രിയിലുള്ള യുവജന നേതാക്കളായയൂത്ത് ലീഗ്, യൂത്ത് കോൺഗ്ര പ്രവർത്തകരായ ജാബിർ പാട്ടയം, നൗഷാദ് പുതുക്കണ്ടം, കെ പി നൗഷാദ്, ബാപ്പു അഷ്റഫ്, മണ്ണൻ സുബൈർ, നൗഫൽ, വി രാഹുൽ, രാഹുൽ ദാമോദരൻ, നിസാം മയ്യിൽ, സണ്ണി ചാൾസൻ എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
നേതാക്കളായ കെ.ടി.സഹദുല്ല, ഇബ്രാഹിം കുട്ടി തിരുവട്ടൂർ, സി.പി.വി.അബ്ദുല്ല, പി.മുഹമ്മദ്ഇഖ്ബാൽ, മഹമൂദ് അള്ളാംകുളം, കോടിപ്പൊയിൽ മുസ്തഫ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.