പെരുമാച്ചേരി എ യു പി സ്കൂൾ പ്രവേശനോത്സവവും, പഠനോപകരണ വിതരണവും നടത്തി

 


പെരുമാച്ചേരി:- പെരുമാച്ചേരി എ യു പി സ്കൂളിലെ  ഈ വർഷത്തെ പ്രവേശനോത്സവം   മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ   സി കെ പ്രീതയുടെ അധ്യക്ഷതയിൽ   കൊളച്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  എം സജ്മ ഉദ്ഘാടനം  ചെയ്തു. നവാഗതർക്ക്  ബാഗ്, നോട്ട് ബുക്ക്, പേന  എന്നിവ  വിതരണം ചെയ്തു.ചെഗുവേര കലാകായിക വേദി പെരുമാച്ചേരി , ഗാന്ധി സ്മാരക വായനശാല &ഗ്രന്ഥാലയം  പെരുമാച്ചേരി  നേതൃത്വത്തിൽ    മുഴുവൻ കുട്ടികൾക്കും  പഠനോപകരണം  വിതരണം ചെയ്തു. അബ്കാരി കോൺട്രാക്ടർ കൃഷ്ണൻ ചെക്കിക്കുളം കുട്ടികൾക്ക് മിഠായി സ്പോൺസർ ചെയ്തു.

 മയ്യിൽ ഗ്രാമപഞ്ചായത്ത് മെമ്പർ  ഖാദർ കാലടി, പിടിഎ പ്രസിഡന്റ്  വി കെ ഉണ്ണികൃഷ്ണൻ, SSGഅംഗ ങ്ങൾ  സി കെ പുരുഷോത്തമൻ , അബ്ദുൽ സമദ് സി, മദർ പി ടി എ പ്രസിഡന്റ്  ഷീജ എ കെ,     വി കെ നാരായണൻ,സി  ശ്രീധരൻ മാസ്റ്റർ, എ പി മുകുന്ദൻ  , കെ പി ബാലകൃഷ്ണൻ, ടി വി രവീന്ദ്രൻ, ഒ സി പ്രദീപൻ  എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ എം സി കൃഷ്ണകുമാർ   സ്വാഗതവും  സീനിയർ അധ്യാപിക പിവി റീത്ത  നന്ദിയും പറഞ്ഞു.




Previous Post Next Post