കുറ്റ്യാട്ടൂർ:-ചട്ടുകപ്പാറ ഗവ.ഹയർ സെക്കൻഡറി സ്കൂൾ എസ്.എസ്.എൽ.സി 2001-2002 ബാച്ച് പൂർവ വിദ്യാർത്ഥി കൂട്ടായ്മ വിദ്യാലയത്തിന് സൗണ്ട് സിസ്റ്റം നൽകി. പ്രിൻസിപ്പാൾ എവി ജയരാജൻ, വൈസ് പ്രിൻസിപാൾ എം.സി ശശീന്ദ്രൻ, പിടിഎ പ്രസിഡണ്ട് കെ.പ്രകാശൻ, സ്റ്റാഫ് സെക്രട്ടറി സി മുരളീധരൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. കൺവീനർ കെ അനൂപ് സ്വാഗതവും ചെയർമാൻ ബി.കെ വിജേഷ് അധ്യക്ഷതയും വഹിച്ചു. കമ്മറ്റി അംഗങ്ങളായ ശ്രീയേഷ് കെ ,സുജേഷ് വി, കെ.സി രാഗേഷ് എന്നിവർ സംസാരിച്ചു. സഹപാഠികളായ 2 പേർക്ക് ചികിത്സാ സഹായവും നൽകി.