മയ്യിൽ :- പവർ ക്രിക്കറ്റ് ക്ലബ്ബ് മയ്യിലിൻ്റെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനത്തിൽ 'സേവ് നേച്ചർ, സേവ് ലൈഫ്' എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു കൊണ്ട് വ്ളോഗർ അജ്മൽ കണ്ടക്കൈയും, റിഷാദ് മലപ്പട്ടവും കണ്ണൂർ മുതൽ വയനാട് വരെ നടത്തുന്ന സൈക്കിൾ യാത്ര തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീരാഗ് കൃഷ്ണ ഫ്ളാഗ് ഓഫ് ചെയ്തു.
മയ്യിൽ പഞ്ചായത്ത് അംഗം ശ്രീ. രവി മാണിക്കോത്ത് മുഖ്യ അതിഥിയായി. ഡോ. ജുനൈദ്.എസ്.പി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഒ.യം. അജിത്ത് മാസ്റ്റർ സ്വാഗതവും ബാബു പണ്ണേരി നന്ദിയും പറഞ്ഞു.
ചടങ്ങിൽ ഡോ.ഹനീഫ്.എം, എം.വി.അഷറഫ്, ഒ.വി.സുരേഷ്, സി.പ്രമോദ് , രാജു പപ്പാസ്, കെ.പി.അജയൻ, രാഹുൽ മാണിക്കോത്ത് എന്നിവർ സംസാരിച്ചു. ഡോ.ബിനു നമ്പ്യാർ, ഡോ.ഗണേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.