കുറ്റ്യാട്ടൂർ: കാറ്റിൽ കൂറ്റൻ മരങ്ങൾ റോഡിലേക്ക് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. കുറ്റ്യാട്ടൂർ വടുവൻകുളത്തിനു സമീപത്തെ കോരാറമ്പിലാണ് വ്യാഴാഴ്ച വൈകീട്ട് വീശിയടിച്ച കാറ്റിൽ മരങ്ങൾ റോഡിലേക്ക് പൊട്ടിവീണത്. വൈദ്യുതക്കമ്പികളിൽ വീണ് വൈദ്യുതിബന്ധം തകരാറിലായി.
ചാലോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ വടുവൻകുളം നായാട്ടുപാറ റോഡിലൂടെ കൊളോളത്തേക്ക് നാട്ടുകാർ തിരിച്ചുവിട്ടു. മരങ്ങൾ മുറിച്ചുമാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മയ്യിൽ ചാലോട് റോഡിൽ മിക്കയിടത്തും വൻ മരങ്ങൾ അപകടഭീഷണിയുയർത്തിനില്ക്കുന്നതായി നാട്ടുകാർ പറഞ്ഞു.