കമ്പിൽ:- കമ്പിൽ ബസാറിലെ മുണ്ടപ്പുറം മെഡിക്കൽ ഷോപ്പ് ഉടമ റിട്ട. ഓണററി ആയിരുന്ന നാറാത്ത് മുണ്ടപ്പുറം എം.പി.ഭാസ്‌ക്കരൻ (78) നിര്യാതനായി. പരേതനായ പുഞ്ഞേൻ കുഞ്ഞപ്പയുടെയും, എം.പി പാർവതി അമ്മയുടെയും മകനാണ്.
ഭാര്യ: കെ.പി.നിർമ്മല
മക്കൾ: സച്ചിൻ ഭാസ്‌ക്കരൻ(ഇൻഫോസിസ്, ടെക്നോപാർക്ക് തിരുവനന്തപുരം), സ്വറ്റി ഭാസ്‌ക്കരൻ (എച്ച്.എസ്.ബി.സി പൂനെ). മരുമക്കൾ: പങ്കജ് (പൂനെ), നിധിൻ
സഹോദരങ്ങൾ: എം.പി.ജനാർദ്ദനൻ, എം.പി.പ്രഭാകരൻ (യു. എസ്. എ), കമാലാക്ഷി, ലക്ഷ്മണൻ, ഉത്തമൻ, സുരേഷ് ബാബു (യു. എസ്.എ), ദിനേശൻ, സതീഷ് കുമാർ, പരേതരായ എം.പി.രാമചന്ദ്രൻ, ഗണേശൻ.
സംസ്കാരം ശനിയാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.