പോപുലര്‍ ഫ്രണ്ട് കണ്ണാടിപ്പറമ്പ് ഏരിയാ സമ്മേളനം 'നാട്ടൊരുമ-2022': സ്വാഗതസംഘം രൂപീകരിച്ചു

 


കണ്ണാടിപ്പറമ്പ്: റിപ്പബ്ലിക്കിനെ സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ ആഗസ്ത് 6ന് കോഴിക്കോട് നടത്തുന്ന ജനമഹാ സമ്മേളത്തിനോടനുബന്ധിച്ച് നടത്തുന്ന പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണാടിപ്പറമ്പ് ഏരിയാസമ്മേളനം 'നാട്ടൊരുമ-2022' ജൂലൈ 14,15,16,17,18,19 തിയ്യതികളില്‍ നടക്കും.

ഏരിയാ സമ്മേളനത്തിന്റെ സ്വാഗതസംഘം കമ്മിറ്റിയെ തിരഞ്ഞെടുത്തു. ജാഫര്‍ കെ വി(ചെയര്‍മാന്‍), താജുദ്ധീന്‍(വൈസ് ചെയര്‍മാന്‍), ടി എം അബ്ദുറഹ്മാന്‍(ജനറല്‍ കണ്‍വീനര്‍), അമീര്‍ സി(കണ്‍വീനര്‍), സിദ്ധീഖ് എം പി(മുഖ്യ രക്ഷാധികാരി). സമ്മേളനഭാഗമായി യുവജന, വനിതാ, വിദ്യാര്‍ത്ഥി കൂട്ടായ്മകളും വിവിധയിനം കലാകായിക മത്സരങ്ങളും നടത്താന്‍ തീരുമാനിച്ചു. കണ്ണാടിപ്പറമ്പ്, ചേലേരി മുക്ക്, പള്ളിപ്പറമ്പ് , അടങ്ങുന്ന പ്രദേശങ്ങളിലെ തനിമയും പാരമ്പര്യവും വിളിച്ചോതി നിടുവാട്ട്, പുല്ലൂപ്പി, മാലോട്ട്, നൂഞ്ഞേരി, വടക്കേമൊട്ട പ്രദേശങ്ങളില്‍ കായിക മത്സരങ്ങള്‍ നടത്തി നാടിന് ഉണര്‍വേകുന്ന രീതിയിലായിരിക്കും 'നാട്ടൊരുമ 2022 ' സംഘടിപ്പിക്കുകയെന്ന് സ്വാഗത സംഘം കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

Previous Post Next Post