മയ്യിൽ:- മയ്യിൽ കെ കെ കുഞ്ഞനന്തൻ നമ്പ്യാർ സ്മാരക പബ്ലിക്ക് ലൈബ്രറി & സി.ആർ.സി യിൽ ഒ.എം.ഡി. വായനാ വേദിയുടെ ആഭിമുഖ്യത്തിൽ പുസ്തക ചർച്ച നടത്തപ്പെടുന്നു.
ജൂലൈ 30 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് CRC ഹാളിൽ വച്ച് ഭാർഗവൻ പറശ്ശിനിക്കടവിന്റെ "ഉസ്കൂൾ കാലം" എന്ന പുസ്തകമാണ് ചർച്ച ചെയ്യപ്പെടുന്നത്. പി.ഹരിശങ്കർ പുസ്തക വിവരണം നടത്തും.