ചേലേരി :- ബസ്സ് സർവ്വീസ് ഉൾപ്പെടെ നിരവധി വാഹനങ്ങളും സ്കൂൾ വാഹനങ്ങളും കടന്ന് പോകുന്ന കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ 14-ാംവാർഡിലെ വൈദ്യർകണ്ടി- മാലോട്ട് റോഡ് പൊട്ടിപൊളിഞ്ഞ് ചെളിക്കുളമായിട്ട് കാലമേറെയായി.സ്കൂൾ കുട്ടികളടക്കം നിരവധി കാൽനടയാത്രക്കാർ നടന്ന് പോകുന്ന ഈ റോഡ് മഴക്കാലം തുടങ്ങിയാൽ നടന്ന് പോകാൻ കഴിയാത്ത അവസ്ഥയിലായിലാണ്. മഴക്കാലം തുടങ്ങിയതോടെ നിത്യേന നിരവധി ബൈക്കുകളാണ് ഇവിടെ അപകടത്തിൽ പെടുന്നത്.
വേനൽക്കാലം തന്നെ ഈ റോഡിന്റെ ശോചനീയാവസ്ഥ എല്ലാവരും കണ്ടതും അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയതുമാണ് . വർഷങ്ങളായി തുടരുന്ന ഈ അവസ്ഥക്ക് ശാശ്വതമായ ഒരു പരിഹാരം കാണാൻ ഇനിയും ബന്ധപ്പെട്ട അധികൃതർക്ക് സാധിച്ചിട്ടില്ല. പഞ്ചായത്തിന്റെ പരിധിയിലുള്ള മിക്കവാറും റോഡുകൾ വർഷാവർഷം റീ ടാറിംഗ് ചെയ്യുമ്പോഴും ഇത് മാത്രം അധികൃതർ കാണുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
ഇത്പോലെ 14-ാംവാർഡിലെ മാലോട്ട്-തെക്കെകര റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിക്ക് തെക്കെകര റോഡ് കമ്മിറ്റി നിവേദനം സമർപ്പിച്ചിട്ടുണ്ട്.