കൊളച്ചേരി:-ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് സമിതിയുടെയും പ്രഭാത് വായനശാല & ഗ്രന്ഥാലയത്തിൻ്റെ യും നേതൃത്വത്തിൽ SSLC , plustwo കഴിഞ്ഞ കുട്ടികൾക്കായി കരിയർ ഗൈഡൻസ് " ദിശ '' ബോധവത്കരണക്ലാസ് നടത്തി.
ലൈബ്രറി കൗൺസിൽ കൊളച്ചേരി പഞ്ചായത്ത് സമിതി ചെയർമാൻ കെ.വി. നാരായണൻകുട്ടി അധ്യക്ഷത വഹിച്ച പരിപാടി താലൂക്ക് ജോ. സെക്രട്ടറി ഇ.കെ. അജിത് കുമാർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. മോറാഴ STEMS കോളേജ് ചെയർമാൻ പി.ഒ മുരളീധരൻ മാസ്റ്റർ ക്ലാസെടുത്തു. ചടങ്ങിൽ സി.വി. രാജൻ മാസ്റ്റർ, ഇ.പി. ജയരാജൻ, പി. വിനോദ് എന്നിവർ സംസാരിച്ചു.