കമ്പിൽ (പന്ന്യങ്കണ്ടി) :- ഇസ്സത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റി പന്ന്യങ്കണ്ടി ദാറുസ്സലാം മദ്‌റസ ഹാളിൽ വെച്ച് പന്ന്യങ്കണ്ടി മഹല്ല് മുതവല്ലി പി പി ഉമർ കുട്ടി ഹാജി, കമ്മിറ്റി ഭാരവാഹി പി പി റാസിക്ക് എന്നിവരുടെ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു കൊളച്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അബ്ദുൽ മജീദ് ഉദ്ഘാടനം നിർവഹിച്ചു.
ബഹുമാനപ്പെട്ട മഹല്ല് ഖത്വീബ് സഈദ് സഅദി അൽ അസ്ഹരി,അഷ്റഫ് അൽ ഖാസിമി,ഫിറോസ് സഅദി, സദർ ഉസ്താദ് ഇബ്രാഹിം ഫൈസി, പി പി സി മുഹമ്മദ് കുഞ്ഞി,പി പി ഖാലിദ്, പി.പി ജമാൽ, കെ.എം.പി.മൂസാൻ ഹാജി, കെ.പി കമാൽ, എം കെ .മൊയ്തു ഹാജി, തുടങ്ങിയവർ അനുസ്മരണം നടത്തി .
തുടർന്ന് കൂട്ടു പ്രാർത്ഥനയും നടന്നു .കെ എം പി അഹമ്മദ് കുട്ടി അധ്യക്ഷത നിർവ്വഹിച്ചു. കെ.എം.പി അഷ്റഫ് മാസ്റ്റർ സ്വാഗതവും പറഞ്ഞു.
നാട്ടിലെ രണ്ട് വൻ തണൽ മരങ്ങളാണ് നമുക്ക് നഷ്ടപ്പെട്ടത് മത സാമൂഹ്യ സാംസ്കാരിക മേഖലകളിൽ സദാ സേവന സന്നദ്ധരായിരുന്നു ഇവർ.
1999 ൽ മർഹൂം പിപി മൊയ്തുഹാജിയുടെ മരണ ശേഷം അന്നത്തെ കാരണവന്മാരായ മർഹൂം പക്കർ അബ്ദുഹാജി, മർഹൂം കോളേക്കര ശാദുലി എന്നിവരാണ് മുതവല്ലിയായി പിപി ഉമ്മർ കുട്ടി ഹാജിയെ നിയമിച്ച് ഒപ്പ് വെച്ചത്...മുതവല്ലിയെ നിയമിക്കേണ്ടത് അതാത് കാലത്തെ കാരണവന്മാരാണ്.23 വർഷക്കാലം മുതവല്ലിയായി സേവനം ചെയ്ത് ആത്മനിർവൃതിയോടെയാണ് ഹാജി വിടപറഞ്ഞത്.
ഇതോടെ പന്ന്യങ്കണ്ടിയിലെ മുതവല്ലി ഭരണ സംവിധാനം അവസാനിച്ചു.ഇത്തരം ഒരു മഹൽസ്ഥാനത്തിരിക്കാൻ ആവശ്യമായ എല്ലാ സവിശേഷതകളും ഒരുമിച്ച് കൂടിയ ഒരു വ്യക്തിത്വമായിരുന്നു അദ്ദേഹം..
ആർ. അബ്‌ദുഖാദിർ മുസ്‌ലിയാരുടെയും, അബ്ദുൾ സലാം ഉസ്താതിന്റെയുമൊക്കെ ശൈഖായ ശൈഖ് അബൂബക്കർ അബ്ദുൾ ഖാദിർ സാലിസുൽ ഹിന്ദി(ഖ. സി) എന്നവരുടെ മൂരീദും കൂടിയാണ് ഉമ്മർ കുട്ടി ഹാജി.ശൈഖ് അവർകൾ അവരുടെ വീട്ടിൽ ദിവസങ്ങളോളം താമസിച്ചിട്ടുണ്ട്.
നരിക്കോട് മുഹമ്മദ് മുസ്‌ലിയാർ, ചാലോട് മൂസ മുസ്‌ലിയാർ തുടങ്ങി നിരവധി സൂഫിവര്യൻമാർ, സാദത്തീങ്ങൾ, പണ്ഡിതന്മാരുമായും നല്ല ആത്മബന്ധം നിലനിർത്തിയിരുന്ന വ്യക്തിയായിരുന്നു മർഹൂം ഉമ്മർ കുട്ടി ഹാജി.
ഉദാരമനസ്കത, സൽസ്വഭാവം, വിനയം, വിട്ടുവീഴ്ചയില്ലാത്ത ആദർശപ്രതിബദ്ധത ഇവയല്ലാം അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു.
സയ്യിദന്മാരെയും, ഇൽമിന്റെ അഹ്'ലുകാരേയും, ആബിദീങ്ങളെയും അങ്ങേയറ്റം സ്നേഹിച്ച വ്യക്തിത്വമായിരുന്നു ഹാജി ..അവരുടെ വീടിനെ പണ്ഡിതന്മാരുടെ ഗസ്റ്റ് ഹൗസ് എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാം.
ചില വെള്ളിയാഴ്ചകളിൽ പത്തിലധികം ആളുകൾ വരെ അവരുടെ വീട്ടിൽ ഭക്ഷണത്തിനുണ്ടാകും.. മഹല്ലിൽ മുമ്പ് സേവനം ചെയ്തവർ, ഉറുദിക്കു വരുന്നവർ, ഉസ്താതുമാരുടെ അഥിതികൾ അങ്ങനെ പോകും ആ നിര.
പൊതുവെ പന്ന്യങ്കണ്ടി നാട് സയ്യിദന്മാരെയും, ആലിമീങ്ങളെയും പ്രിയം വെക്കുന്നവരാണ്.
വാഹനാപകടത്തിൽ മരണപ്പെട്ട റാസിഖ് എപ്പോഴും സാമൂഹ്യ സേവന മേഖലകളിൽ നിറഞ്ഞ് നിൽക്കുന്ന വ്യക്തിത്വമായിരുന്നു . യുവാക്കൾക്ക് എന്നും മാതൃക യോഗ്യൻ പന്ന്യങ്കണ്ടി പള്ളി മദ്റസ തുടങ്ങിയ കാര്യങ്ങളിൽ എന്നും ആവശ്യമായ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നവരാണ് മരണത്തിന്റെ തൊട്ട് മുമ്പ് ബലിപെരുന്നാളിൽ റിലീഫ് കമ്മിറ്റിയുടെ പിരിവിൽ വരെ പ്രവർത്തിച്ച് പാവങ്ങൾക്ക് സഹായിക്കാൻ മുന്നോട്ട് വന്ന വ്യക്തി.
അന്നേ ദിവസം തന്നെ നഫീസ ഉമ്മയും മരിച്ചിരുന്നു.